കാട്ടാന വീടിന്റെ ഗേറ്റ് തകർത്തു
1497033
Tuesday, January 21, 2025 1:51 AM IST
വെട്ടിക്കുഴി: വെട്ടിക്കുഴിയിൽ കാട്ടാന ജനവാസമേഖലയിലിറങ്ങി വീടിന്റെ ഗേറ്റ് തകർത്തു. ഇന്നലെ രാവിലെ എട്ടിനാണ് ആന ഇറങ്ങിയത്.
വെട്ടിക്കുഴിയിൽ വാഴപ്പറമ്പിൽ ജേക്കബിന്റെ പറമ്പിലൂടെ കയറിയ കാട്ടാന തട്ട്ലാൻ ആന്റോയുടെ പറമ്പിലേക്ക് കടന്നശേഷം വീടിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് റോഡിലേക്ക് ഇറങ്ങി. പിന്നീട് ആന ചൂളക്കടവ് വഴി കടന്നുപോയി.
ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. ഇതുവരെ കാട്ടാനകൾ ഈ ഭാഗത്ത് എത്തിയിരുന്നില്ല.