തൃ​ശൂ​ർ: ഇ​ന്ത്യ​യി​ൽ ലോ​ക്സ​ഭ​യി​ലേ​ക്കും നി​യ​മ​സ​ഭ​ക​ളി​ലേ​ക്കും ഒ​രേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി​യാ​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ഘ​ട​ന​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​താ​കു​മെ​ന്നു മു​ൻ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഡോ. ​എ​സ്.​വൈ. ഖു​റൈ​ഷി. സി​ജെ​എ​സ് ട്ര​സ്റ്റ്, കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത്, കോ​ല​ഴി ഗ്രാ​മീ​ണ വാ​യ​ന​ശാ​ല എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സി​ജെ​എ​സ് സ്മാ​ര​ക പ്ര​ഭാ​ഷ​ണ​ത്തി​ൽ ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്- ഇ​ന്ത്യ​ൻ ഫെ​ഡ​റ​ൽ രാ​ഷ്ട്രീ​യ​ത്തി​നൊ​രു പേ​ടി​സ്വ​പ്നം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്ത് അ​സ്ഥി​ര​ത പ​ട​ർ​ത്താ​നേ ഇ​ത് ഉ​പ​ക​രി​ക്കൂ. ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ലി​സ​ത്തെ ഈ ​നീ​ക്കം സാ​ര​മാ​യി ബാ​ധി​ക്കും.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ഘ​ട​ന​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന യാ​തൊ​രു​വി​ധ ഭേ​ദ​ഗ​തി​ക​ളും പാ​ടി​ല്ലെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ സു​പ്ര​ധാ​ന​വി​ധി​യു​ടെ ലം​ഘ​ന​മാ​കും ഈ ​നീ​ക്ക​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കാ​വു​മ്പാ​യി ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​ഷ​ത്ത് ജി​ല്ലാ​ക​മ്മി​റ്റി അം​ഗം സി. ​ബാ​ല​ച​ന്ദ്ര​ൻ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഡോ.​കെ. പ്ര​ദീ​പ് കു​മാ​ർ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല മു​ൻ ര​ജി​സ്ട്രാ​ർ ഡോ. ​സി.​എ​ൽ. ജോ​ഷി, സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.