ദേവാലയങ്ങളിൽ തിരുനാൾ
1497028
Tuesday, January 21, 2025 1:51 AM IST
വലപ്പാട് സെന്റ്
സെബാസ്റ്റ്യൻസ്
വലപ്പാട്: സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ 525-ാം ജൂബിലി തിരുനാളിന്റെ കൊടിയേറ്റ് തൃശൂർ അതിരൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ നിർവഹിച്ചു. തിരുനാളിനോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
ഇന്നലെ രാവിലെ നടന്ന ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവക്കുശേഷമാണ് കൊടിയേറ്റുകർമം നടത്തിയത്. ഇടവക വികാരി ഫാ. ജെൻസ് തട്ടിൽ സഹകാർമികനായി.
കൈക്കാരന്മാരായ സി.എ. ജെയിംസ്, ലിജോ ജോർജ്, സിജോ ഡേവിസ്, ജനറൽ കണ്‍വീനർ സെബി ജോർജ്, കുടുംബകൂട്ടായ്മ കണ്‍വീനർ ഇ.ജെ. ജെയിംസ്, ബിജു എലുവത്തിങ്കൽ, സി.എ. ജോണ്സൻ, പിആർഒ ഷാജി ചാലിശേരി, ഭക്തസംഘടന, കുടുംബകൂട്ടായ്മ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. 30,31 ഫെബ്രുവരി ഒന്ന് തീയതികളിലാണു തിരുനാൾ.
വടക്കാഞ്ചേരി
സെന്റ് ഫ്രാൻസിസ്
സേവിയേഴ്സ്
വടക്കാഞ്ചേരി: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളിനു കൊടിയേറ്റി. തുടർന്നുനടന്ന തിരുക്കർമങ്ങൾക്ക് ഫാ. ബിപിൻ കൊള്ളന്നൂർ മുഖ്യകാർമികനായി.
ചടങ്ങുകൾക്ക് ഫൊറോന വികാരി ഫാ. വർഗീസ് തരകൻ, അസി. വികാരി ഫാ. സന്തോഷ് അന്തിക്കാട്ട്, കൈക്കാരൻമാർ, തിരുനാൾ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
25, 26 തീയതികളിലാണ് തിരുനാൾ ആഘോഷം.