വിദ്യാർഥിനികൾ കേശദാനം നടത്തി
1497030
Tuesday, January 21, 2025 1:51 AM IST
ചാലക്കുടി: കാന്‍സര്‍ രോഗികള്‍ക്കായുള്ള മുടി ഒരുക്കുന്നതിന്റെ ഭാഗമായി കാർമൽ സ്കൂൾ വിദ്യാർഥിനികൾ മുടി മുറിച്ചുനൽകി. കേശദാനച്ചടങ്ങില് വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അസിസ്റ്റന്റ് ഡയറക്ടറും കാന്‍സര്‍ വിഭാഗത്തിലെ കൗണ്‍സിലിംഗ് വിദഗ്ധനുമായ ഫാ. ജെയ്സണ്‍ മുണ്ടന്മാണി കാന്‍സര്‍ രോഗത്തെക്കുറിച്ചും രോഗികളുടെ മാനസികാവസ്ഥയെക്കുറിച്ചും സംസാരിച്ചു. 23-ാം വാര്‍ഡ് കൗണ്‍സിലർ ബിന്ദു ശശികുമാറിന്റെ മുടി മുറിച്ചുകൊണ്ട് കേശദാനം ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ജോസ് താണിക്കല്‍ അധ്യക്ഷതവഹിച്ചു.