ഗുരുവായൂർ സെന്റ് ആന്റണീസ് ഇടവക ദിനാഘോഷം
1497029
Tuesday, January 21, 2025 1:51 AM IST
ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവക ദിനാഘോഷം പാലയൂർ ഫൊറോന വിശ്വാസ പരിശീലന ഡയറക്ടർ ഫാ. ഡെന്നിസ് മാറോക്കി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. പ്രിന്റോ കുളങ്ങര അധ്യക്ഷത വഹിച്ചു.
പ്രതിനിധിയോഗം സെക്രട്ടി ജെറോമി ജോസ്, വിശ്വാസപരിശീലനം സെക്രട്ടറി ടി. സി. ജോർജ്, കുടുംബകൂട്ടായ്മ കേന്ദ്രസമിതി സെക്രട്ടറി ജോഷിമോഹൻ എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ അന്ന കുരുതുകുളങ്ങര, സി.എ. ജോഷി, ജിഷോ എസ്. പുത്തുർ, പി. ഐ. ലാസർ, എൻ. കെ. ലോറൻസ്, ബാബു ആന്റണി ചിരിയങ്കണ്ടത്ത് എന്നിവർ പ്രസംഗിച്ചു.