തങ്കളം-കാക്കനാട് നാലുവരിപ്പാത: പുതുക്കി നിശ്ചയിച്ച അലൈൻമെന്റ് സ്വാഗതാർഹമെന്ന്
1494359
Saturday, January 11, 2025 4:42 AM IST
മൂവാറ്റുപുഴ: ഐആർസി നിബദ്ധന പ്രകാരം കിഫ്ബി അന്തിമമാക്കിയിട്ടുള്ള തങ്കളം - കാക്കനാട് നാലുവരിപ്പാതയുടെ പുതുക്കി നിശ്ചയിച്ച അലൈൻമെന്റ് നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ ഏറെ സ്വാഗതാർഹമെന്ന് മുൻ എംഎൽഎ ബാബു പോൾ. പുതിയ അലൈൻമെന്റ് പ്രകാരം ചെറുവട്ടൂർ നിന്നും മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പള്ളിച്ചിറങ്ങര, തൃക്കളത്തൂർ പള്ളിത്താഴം വഴി വീട്ടൂരിലെത്തി പട്ടിമറ്റം റോഡുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ്.
പുതിയ അലൈൻമെന്റ് മൂവാറ്റുപുഴ-കാക്കനാട് നാലുവരിപ്പാതയ്ക്ക് ഏറെ പ്രയോജനപ്പെടും. മാത്രല്ല ഏറ്റെടുക്കേണ്ട ഭൂമിയുടെ വിസ്തീർണവും ചെലവും കുറയും.
പായിപ്ര നിവാസികൾക്ക് റോഡ് ഏറെ ഗുണകരമായി മാറും. ഡിപിആറിന് ഗവ. അംഗീകാരം ലഭിച്ചിട്ടുള്ള മൂവാറ്റുപുഴ-കാക്കനാട് നാലുവരിപ്പാതയുടെ നിർമാണത്തിനുള്ള സ്ഥലമെടുപ്പിലേയ്ക്ക് കിഫ്ബിയിൽ നിന്നും നടപടി ഉണ്ടാകണമെന്നും ബാബു പോൾ ആവശ്യപ്പെട്ടു.