വാഹന പരിശോധന : പിഴ ഈടാക്കിയത് 26.87 ലക്ഷം
1494046
Friday, January 10, 2025 4:29 AM IST
കാക്കനാട്: പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി1,051 വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ 1,041 എണ്ണത്തിൽ നിന്നായി പിഴയിനത്തിൽ 26,86,950 രൂപ ഈടാക്കി.
എയർ ഹോൺ, എക്സ്ട്രാ ഫിറ്റിംഗ്സ്, വായു മലിനീകരണം, നമ്പർപ്ലേറ്റ് മറക്കൽ, അനുവദനീയമല്ലാത്ത ലൈറ്റുകൾ എന്നീ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങൾക്കാണ് പിഴ. 36 വാഹനങ്ങൾക്കെതിരെ കേസെടുത്ത് കോടതിക്കു വിട്ടതായും ആർടിഒ പറഞ്ഞു.
ഡിസംബർ 17 മുതൽ ഈ മാസം എട്ടു വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും വാഹനങ്ങൾ പിടിയിലായത്. പരിശോധന 16 വരെ തുടരും.
ആർടി ഓഫീസ് പരിധിയിലെ മൂന്ന് സ്ക്വാഡുകൾ അടക്കം 18 സ്ക്വാഡുകളും പോലീസുമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.