അങ്കമാലിയിൽ വീണ്ടും ലോഫ്ലോർ ബസിൽ നിന്നു പുക
1494335
Saturday, January 11, 2025 4:19 AM IST
അങ്കമാലി: വീണ്ടും ജനങ്ങളെ പരിഭ്രാന്തിയാലാക്കി കൊണ്ട് കെഎസ്ആർടിസി ലോ ഫ്ലോർ ഏസി ബസ്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വോൾവോ ബസിൽ നിന്നും അങ്കമാലി - വേങ്ങൂർ പെട്രോൾ പമ്പിന് സമീപത്ത് വെച്ച് പുക ഉയർന്ന് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.
ബസിന്റെ എൻജിൻ ഭാഗത്ത് നിന്ന് പുക ഉയർന്നത്. ഇത്തവണയും അങ്കമാലി ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീയണച്ചു.
കഴിഞ്ഞ ദിവസം അങ്കമാലി ടിബി ജംഗ്ഷനിൽ വെച്ച് മറ്റൊരു വോൾവോ ബസിന്റെ വീൽ ഭാഗങ്ങൾ ഹീറ്റായി എയർ ബല്ലോ പൊട്ടി ബസിൽനിന്നു പുക ഉയർന്നതും പരിഭ്രാന്തിക്കിടയാ ക്കിയിരുന്നു.
അന്നും ഫയർഫോഴ്സ് എത്തി തീയണയ്ക്കുക യായിരുന്നു. ദീർഘദൂര ബസുകളിൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് തുടരെത്തുടരെ ബസുകൾ പണിമുടക്കുന്നതെന്നു യാത്രക്കാർ പരാതിപ്പെട്ടു.