കാ​ക്ക​നാ​ട് : എ​റ​ണാ​കു​ളം ആ​ർ​ടി ഓ​ഫീ​സ് പ​രി​ധി​യി​ൽ 3,000 ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു കൂ​ടി സി​റ്റി പെ​ർ​മി​റ്റ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി അ​ധി​കൃ​ത​ർ. നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന പെ​ട്രോ​ൾ, ഡീ​സ​ൽ ഓ​ട്ടോ​ക​ൾ​ക്കു പു​റ​മെ​യാ​ണ് ഇ​ല​ക്ട്രി​ക്, ഗ്യാ​സ് ഓ​ട്ടോ​ക​ൾ​ക്ക് പെ​ർ​മി​റ്റു ന​ൽ​കു​ന്ന​തെ​ന്ന് ആ​ർ​ടി​ഒ ടി.​എം.​ജേ​ഴ്സ​ൺ അ​റി​യി​ച്ചു.

ഈ ​മാ​സം 13 മു​ത​ൽ 18 വ​രെ തീ​യ​തി​ക​ളി​ൽ ക​ള​ക്ട​റേ​റ്റി​ൽ പ്ര​ത്യേ​കം കൗ​ണ്ട​ർ സ്ഥാ​പി​ച്ച് അ​പേ​ക്ഷ​ക​ൾ നേ​രി​ട്ടു മാ​ത്രം സ്വീ​ക​രി​ക്കും. ഓ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

മു​ൻ​വ​ശ​ത്തെ നി​റം ഐ​വ​റി​യാ​വും

പെ​ട്രോ​ൾ, ഡീ​സ​ൽ, ഇ​ല​ക്ട്രി​ക്, സി​എ​ൻ​ജി​യി​ൽ കൊ​ച്ചി​യി​ൽ ഓ​ടു​ന്ന എ​ല്ലാ സി​റ്റി പെ​ർ​മി​റ്റ് ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ​യും മു​ൻ​ഭാ​ഗ​ത്തെ നി​റം ഐ​വ​റി​യാ​യി മാ​റ്റും. 10 സി​എം വീ​തി​യും 20 സി​എം നീ​ള​വും ഉ​ള്ള ച​തു​ര​ക്ക​ള്ളി​യി​ൽ വെ​ള്ള​യും നീ​ല​യും നി​റ​ങ്ങ​ൾ പെ​യി​ന്‍റു ചെ​യ്ത് അ​തി​നു​ള്ളി​ലാ​വും വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ എ​ഴു​തേ​ണ്ട​ത് പെ​ർ​മി​റ്റ് അ​നു​വ​ദി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഇ​വ​യെ​ല്ലാം ന​ട​പ്പി​ലാ​ക്കു​ക​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മോ​ട്ടോ​ർ​വാ​ഹാ​ന വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ അ​പേ​ക്ഷ​യ് ക്കൊ​പ്പം എ​ന്തൊ​ക്കെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന​തി​ന് വ്യ​ക്ത​ത വ​രു​മെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു.