ആൽബേർഷ്യൻ എഡ്യൂക്കേഷണൽ എക്സ്പോയ്ക്ക് തുടക്കം
1494065
Friday, January 10, 2025 4:55 AM IST
കൊച്ചി: എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ ആൽബേർഷ്യൻ എഡ്യൂക്കേഷണൽ എക്സ്പോയ്ക്ക് തുടക്കമായി. എറണാകുളത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്.
വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി കൊച്ചി റീജണൽ സെന്റർ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ആർ. ജ്യോതിബാബു ആൽബേർഷ്യൻ നോളഡ്ജ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു.
ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, റോണി ജോസ് എന്നിവർ പ്രസംഗിച്ചു. ഐഎസ്ആർഒ, ബിഐഎസ്, സിഎംഎഫ്ആർഐ, സിഫ്റ്റ്, വ്യോമസേന, റോബോട്ടിക്സ് കമ്പനികൾ തുടങ്ങി സ്വകാര്യ, പൊതു സംരംഭങ്ങളുടെയും പ്ലാനറ്റോറിയം,
അത്യാധുനിക ദൂരദർശിനികൾ, അക്വാ ഷോകൾ, സ്കൂബ ഡൈവിംഗ് എന്നിവയുടെയും പ്രദർശനങ്ങൾ രണ്ടു ദിവസത്തെ എക്സ്പോയിലുണ്ട്. വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.