സർക്കാർഭൂമിയിലെ കുടിലുകൾ പൊളിച്ചു നീക്കി; വീണ്ടും കെട്ടി കൈയേറ്റക്കാർ
1494345
Saturday, January 11, 2025 4:32 AM IST
കാക്കനാട്: സീപോർട്ട്-എയർപോർട്ട് റോഡിൽ ഡിഎൽഎഫ് ഫ്ലാറ്റിനു സമീപമുള്ള 10 സെന്റ് റവന്യൂ ഭൂമിയിൽ നാല്കുടുംബങ്ങൾ കെട്ടിയ കുടിലുകൾ കാക്കനാട് വില്ലേജ് ഓഫീസർ റെജിമോന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11 ഓടെ പൊളിച്ചു നീക്കി.
എന്നാൽ റവന്യൂ അധികൃതർ സ്ഥലം വിട്ടതോടെ ഉച്ചയ്ക്കുശേഷം അതേ സ്ഥലത്ത് രണ്ടു കുടിലുകൾ വീണ്ടും കെട്ടുകയായിരുന്നു. വില്ലജ് ഓഫീസറും സംഘവും വീണ്ടു സ്ഥലത്ത് എത്തിയെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് ഒടുവിൽ ഉദ്യോഗസ്ഥസംഘംപിൻവാങ്ങുകയായിരുന്നു.
റവന്യൂ ഭൂമി കൈയേറി കുടിലുകൾ കെട്ടിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസർ റജിമോൻ അറിയിച്ചു.