വിവാഹം നടത്തിത്തരാമെന്നു പറഞ്ഞു പണംതട്ടുന്ന സംഘം വിലസുന്നു
1494351
Saturday, January 11, 2025 4:42 AM IST
വൈപ്പിന്‍: വിവാഹം നടത്തിതരാമെന്നു പറഞ്ഞു ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുത്തതായി പരാതി. നായരമ്പലം സ്വദേശിയാണ് തട്ടിപ്പിനിരയായത്. പത്രങ്ങളില്‍ വരുന്ന വിവാഹപരസ്യത്തില്‍ നിന്നു ഫോണ്‍നമ്പറുകള്‍ ശേഖരിച്ച് മൊബൈലില്‍ ആണ് തട്ടിപ്പുകാരൻ ബന്ധപ്പെടുന്നത്.
വരനൊ, വധുവൊ ഉണ്ടെന്നും വീട്ടുകാരുടെ നമ്പര്‍ താരാമെന്നും അറിയിക്കും. കല്ല്യാണം നിശ്ചയിച്ചാല്‍ 10,000 രൂപ നല്കിയാല് മതിയെന്നും പറയും.
തുടര്‍ച്ചയായി വിളിക്കും. ആലോചിക്കാമെന്നു പറഞ്ഞാല്‍ വീട്ടുകാരെ കാണുന്നതിനു യാത്രാപ്പടിയായി 1,000 രൂപ ഗൂഗിള്‍പേ ചെയ്യാനാവശ്യപ്പെടും.
രൂപ അയച്ചാല്‍ പിന്നീട് വിളി ഇല്ലാതാകും. ഫോണ്‍ എടുത്താലും കട്ട് ചെയ്യും. ഇതാണ് തട്ടിപ്പിന്റെ രീതി. ഇതേ പോലെ നിരവധി പേർ തട്ടിപ്പിനിരയാകുന്നുണ്ടെങ്കിലും 1000 രൂപയായതിനാലാണ് ആരും പോലീസിൽ പരാതിപ്പെടാത്തത്.