ലഗേജിനും കൂലി; ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
1494338
Saturday, January 11, 2025 4:19 AM IST
4000 രൂപ പിഴയും ഈടാക്കി
കാക്കനാട് : ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നിന്ന് 40 രൂപ ചാർജ് പറഞ്ഞ് ഓട്ടോയിൽ കയറിയ യാത്രക്കാരനിൽ നിന്ന് കൈയിലുണ്ടായിരുന്ന കാർട്ടൻ ബോക്സിന് 40 രൂപ ലഗേജ് ചാർജ്
ആവശ്യപ്പെട്ടെന്ന പരാതിയിൽ ഇടപ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് 4000 രൂപ പിഴയ്ക്കു പുറമെ ഡ്രൈവിംഗ് ലൈസൻസും നഷ്ടമായി.
കൈയിൽ തൂക്കിപ്പിടിച്ച കാർട്ടൻ ബോക്സ് തന്റെ ഓട്ടോയിൽകൊണ്ടുപോകണമെങ്കിൽ 40 രൂപ കൂടി നൽകണമെന്നും പറ്റില്ലെങ്കിൽ വേറെ ഓട്ടോ നോക്കാമെന്നും ഡ്രൈവർ പറഞ്ഞതായി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഓൺലൈനിൽ അയച്ച പരാതിയിൽ പറയുന്നു.
തുടരന്വേഷണത്തിനായി ആർടിഒയ്ക്ക് കൈമാറിയ പരാതിയിൽമേൽ നടത്തിയ അന്വേഷണത്തിൽ ഓട്ടോ ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി ആർടിഒ ജേഴ്സൺ അറിയിച്ചു.