ദളിത് യുവതിയെ കെട്ടിയിട്ടു മർദിച്ച യുവാവ് അറസ്റ്റിൽ
1494057
Friday, January 10, 2025 4:43 AM IST
മരട്: ദളിത് യുവതിയെ കാറിനുള്ളിൽ കെട്ടിയിട്ട് മർദ്ദിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പുതിയകാവ് മാളേകാട് തൊമ്മിപ്പറമ്പിൽ ഇ.എസ്. ഹരികൃഷ്ണൻ (27) ആണ് അറസ്റ്റിലായത്. പരിക്കേറ്റ യുവതിയെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരട് നഗരസഭാ 10-ാം ഡിവിഷൻ കൊച്ചി കോർപറേഷൻ അതിർത്തിയിലെ ഒഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ രാത്രി ഏഴോടെയായിരുന്നു സംഭവം. കാട്ടിൽ നിന്നു കരച്ചിൽ കേട്ടാണ് നാട്ടുകാർ നോക്കിയത്. വിവരമറിഞ്ഞ് പൊലീസ് ഉടനെയെത്തി.
തന്റെ കാമുകിയാണെന്നാണ് യുവാവ് പൊലീസിനോടു പറഞ്ഞത്. മറ്റൊരാളുമായി പ്രണയത്തിലായെന്ന സംശയമാണ് മർദിക്കാൻ കാരണമെന്ന് പറയുന്നു.