തിരുനാളുകൾ
1494073
Friday, January 10, 2025 4:56 AM IST
സെന്റ് മാക്സ്മില്യൻ കോൾബെ പള്ളിയിൽ
മൂവാറ്റുപുഴ: വാഴപ്പിള്ളി ഈസ്റ്റ് സെന്റ് മാക്സ്മില്യൻ കോൾബെ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ മാക്സിമില്യൻ കോൾബേയുടെയും മറ്റു വിശുദ്ധരുടേയും തിരുനാൾ ഇന്നു മുതൽ 12 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജിയോ ജോബ് ചെന്പരത്തി അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, നൊവേന, ഏഴിന് അന്പ് എഴുന്നള്ളിക്കൽ ഭവനങ്ങളിലേക്ക്.
നാളെ രാവിലെ 6.30ന് ആഘോഷമായ തിരുനാൾ കുർബാന, എട്ടിന് അന്പ് എഴുന്നള്ളിക്കൽ, 3.30ന് വാർഡുകളിൽ നിന്ന് അന്പ് പ്രദക്ഷിണം ആരംഭിക്കുന്നു, 4.15ന് അന്പ് പ്രദക്ഷിണം പള്ളിയിൽ എത്തുന്നു, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, ആറിന് പ്രദക്ഷിണം, എട്ടിന് സമാപന പ്രാർഥന.
12ന് രാവിലെ 6.30ന് ആഘോഷമായ തിരുനാൾ കുർബാന, എട്ടിന് അന്പ് എഴുന്നള്ളിക്കൽ, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, വൈകുന്നേരം ആറിന് പ്രദക്ഷിണം, 7.30ന് സമാപന പ്രാർഥന, 8.30ന് ഇടവകയിലെ കുട്ടികൾ, യുവതീ, യുവാക്കൾ, മുതിർന്നവർ എന്നിവരുടെ വിവിധ കലാപരിപാടികൾ. 13ന് രാവിലെ അഞ്ചിന് മരിച്ചവർക്കുവേണ്ടിയുള്ള കുർബാന, പ്രാർഥ.
കൂത്താട്ടുകുളം ടൗണ്‍ തിരുക്കുടുംബ പള്ളിയിൽ
കൂത്താട്ടുകുളം: ടൗണ്‍ തിരുക്കുടുംബ പള്ളിയിൽ തിരുകുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 10 മുതൽ 12 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. സിറിയക് തടത്തിൽ അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് തിരുനാളിന് കൊടിയേറും. 5.15നു കുർബാനയ്ക്കു ശേഷം പരേതരായ ഇടവകാംങ്ങൾക്ക് വേണ്ടി സെമിത്തേരി സന്ദർശനവും പ്രാർഥനയും നടക്കും. ഏഴിനു തൊടുപുഴ ലോഗോബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള.
നാളെ രാവിലെ 6.30നും വൈകുന്നേരം അഞ്ചിനും കുർബാന, വൈകുന്നേരം 6.30നു ടൗണ്‍ ചുറ്റി തിരുനാൾ പ്രദക്ഷിണം, ഏഴിനു ടൗണ്‍ കുരിശുപള്ളിയിൽ ലദീഞ്ഞും 7.45നു ദേവാലയത്തിൽ സമാപന പ്രാർഥന, എട്ടിനു ആകാശവിസ്മയം. സമാപന ദിവസമായ 12ന് രാവിലെ 6.30ന് കുർബാന, 9.30നു തിരുനാൾ റാസ, തിരുനാൾ സന്ദേശം, 11.30നു സെന്റ് ജോർജ് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം, ഉച്ചയ്ക്ക് 12.30 സമാപനാശിർവാദം.
നടുക്കര പള്ളിയിൽ
വാഴക്കുളം: നടുക്കര പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ മത്തായി ശ്ലീഹായുടേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ നാളെ ആരംഭിക്കും. വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 4.45ന് തിരുനാൾ കുർബാന, പ്രസംഗം, തുടർന്ന് പ്രദക്ഷിണം. 12ന് രാവിലെ ഏഴിന് കുർബാന, വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, പ്രസംഗം, തുടർന്ന് പ്രദക്ഷിണം എന്നിവയാണ് തിരുനാൾ പരിപാടികളെന്ന് വികാരി ഫാ. ജെയിംസ് കളപ്പുരയിൽ അറിയിച്ചു.
രണ്ടാർ സെന്റ് മൈക്കിൾസ് പള്ളിയിൽ
വാഴക്കുളം: രണ്ടാർ സെന്റ് മൈക്കിൾസ് പള്ളിയിൽ വിശുദ്ധ മിഖായേൽ മാലാഖയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്ന് ആരംഭിക്കും. വൈകുന്നേരം അഞ്ചിന് ജപമാല, 5.15ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 5.30ന് കുർബാന, നൊവേന. നാളെ രാവിലെ ആറിന് ജപമാല, 6.15നും 11നും കുർബാന, വൈകുന്നേരം 4.40ന് നൊവേന, 4.45ന് ആഘോഷമായ കുർബാന, പ്രസംഗം, 6.30ന് പ്രദക്ഷിണം.
12ന് രാവിലെ ആറിന് ജപമാല, ഏഴിന് കുർബാന, വൈകുന്നേരം 4.20ന് തിരുനാൾ കുർബാന, പ്രസംഗം , 6.30ന് പ്രദക്ഷിണം. 7.30ന് സമാപനാശീർവാദം, ഒന്‍പതിന് ടിനി ടോം ആന്റ് ജോബി പാലാ ടീം അവതരിപ്പിക്കുന്ന മെഗാഷോ എന്നിവയാണ് തിരുനാൾ പരിപാടികളെന്ന് വികാരി ഫാ. ജോർജ് തച്ചിൽ അറിയിച്ചു.
വടകോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
വാഴക്കുളം: വടകോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ നാളെ ആരംഭിക്കും. വൈകുന്നേരം നാലിന് തിരുനാൾ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 4.30 ന് തിരുനാൾ കുർബാന. പ്രസംഗം, തുടർന്ന് പ്രദക്ഷിണം. 12ന് വൈകുന്നേരം നാലിന് തിരുനാൾ കുർബാന. പ്രസംഗം. ആറിന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം. തുടർന്ന് സ്നേഹവിരുന്ന്. 7.30 ന് ഗാനമേള എന്നിവയാണ് തിരുനാൾ പരിപാടികളെന്ന് ഫാ. ജോയി അറയ്ക്കൽ അറിയിച്ചു.
വെളിയേൽച്ചാൽ സെന്റ് ജോസഫ്സ് പള്ളിയിൽ
കോതമംഗലം: വെളിയേൽച്ചാൽ സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ 10 മുതൽ 12 വരെ ആഘോഷിക്കുമെന്ന് വികാരി റവ.ഡോ. തോമസ് ജെ. പറയിടം അറിയിച്ചു. തിരുനാളിന് ഒരുക്കമയുള്ള അഞ്ച് ദിവസത്തെ കണ്വൻഷൻ സമാപിച്ചു.
ഇന്ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, തുടർന്ന് ദിവ്യകാരുണ്യ ആരാധന, ജപമാല, 5.30ന് മരിച്ചവർക്ക് വേണ്ടി ആഘോഷമായ റാസാ കുർബാനയും സെമിത്തേരി സന്ദർശനവും വെഞ്ചരിപ്പും നടത്തും.
നാളെ വൈകുന്നേരം 4.15ന് ദിവ്യകാരുണ്യ ആരാധന, ജപമാല, ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം, തുടർന്ന് പ്രദക്ഷിണം, വാദ്യമേളങ്ങളുടെ ഡിസ്പ്ലേ. 12ന് രാവിലെ 10ന് തിരുനാൾ കുർബാന, പ്രസംഗം, തുടർന്ന് പ്രദക്ഷിണം, വൈകുന്നേരം 6.30ന് മ്യൂസിക്കൽ ഫ്യൂഷൻ.