ഒന്നിച്ചു വിതയ്ക്കാം ഒന്നിച്ചു കൊയ്യാം പദ്ധതിക്ക് തുടക്കം
1494358
Saturday, January 11, 2025 4:42 AM IST
കോതമംഗലം: കോതമംഗലം ലയണ്‍സ് ക്ലബ് എംഎ എൻജിനീയറിംഗ് കോളജ് എൻഎസ്എസ് യൂണിറ്റുമായി ചേർന്ന് നടത്തുന്ന ഗ്രൂപ്പ് ഫാമിംഗ് പ്രോജക്ട് ഒന്നിച്ചു വിതയ്ക്കാം ഒന്നിച്ചു കൊയ്യാം പദ്ധതിക്ക് തുടക്കമായി. കോളജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് ആദ്യ ചെടിനട്ട് ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിനോജ് ജോർജ് പ്രോജക്ട് വിശദീകരിച്ചു. വിവിധ തരം പച്ചക്കറിത്തൈകൾ ലയണ്‍സ് ക്ലബ് കോളജിൽ എത്തിച്ചു. ചെടികളുടെ പരിപാലനത്തിനായി വളവും എത്തിച്ചു നൽകും.
കോളജിലെ എൻഎസ്എസ് യൂണിറ്റിലെ കുട്ടികളാണ് കൃഷി നടത്തുന്നത്. പ്രഫ. ജോബി ജോർജ്, ഡോ. ജിഷ കുരുവിള, എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രഫ. മോഹിത തോമസ്, ലയണ്‍സ് ക്ലബ് സെക്രട്ടറി സ്റ്റൈബി പി. എൽദോ, ട്രഷറർ ടോം ജെയിംസ്, സോണി എബ്രഹാം, ടി.കെ സോണി, ടി.ഡി ശ്രീകുമാർ, ജിമ്മി ആന്റണി എന്നിവർ പങ്കെടുത്തു.