വേലിയേറ്റ വെള്ളപ്പൊക്കം; കെഎൽസിഎ പ്രതിഷേധം
1494349
Saturday, January 11, 2025 4:32 AM IST
തോപ്പുംപടി: കൊച്ചിയിൽ വേലിയേറ്റം മൂലം ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ബന്ധപ്പെട്ടവരുടെ അടിയന്തര ഇടപെടലുകൾ ഉണ്ടായി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെഎൽസിഎ പ്രതിഷേധിച്ചു. തോപ്പുംപടിയിൽ നടത്തിയ പ്രതിഷേധം കൊച്ചി രൂപത ചാൻസലർ റവ. ഡോ. ജോണി പുതുക്കാട്ട് ഉദ്ഘാടനം ചെയ്തു.
കായലിലെ എക്കൽ നീക്കം ചെയ്യാനും, സംരക്ഷണഭിത്തികൾ കെട്ടുവാനും, സ്ലൂയിസുകൾ സ്ഥാപിക്കുവാനും, യുദ്ധകാലാടിസ്ഥാനത്തിൽ നടപടി എടുക്കണമെന്നും വർഷങ്ങളായുള്ള കൊച്ചിക്കാരുടെ ആവശ്യത്തിന് നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രതിഷേധ ധർണയിൽ കെഎൽസിഎ കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു. ധർണ കെഎൽസിഎ കൊച്ചി രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് സാബു കാനക്കാപള്ളി,
ജോബ് പുളിക്കൽ, ഹെൻസൺ പോത്തംപള്ളി, ഷാജു ആനന്ദശേരി, വിദ്യ ജോജി, സെബാസ്റ്റ്യൻ , ജോഷി മുരിക്കുംതറ, ലിനു തോമസ്, സൈമൺ ജോസഫ്, മെൽവിൻ എന്നിവർ പ്രസംഗിച്ചു.