യൂട്യൂബറുടെ വീഡിയോ ചിത്രീകരണം: ബൈക്ക് ഉടമയ്ക്ക് 10000 രൂപ പിഴ
1494337
Saturday, January 11, 2025 4:19 AM IST
കാക്കനാട് : 25 ലക്ഷത്തിന്റെ ആഢംബര ബൈക്കിലെത്തി വാഹനത്തിന്റെ സവിശേഷതകൾ വർണിച്ച് വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ യൂട്യൂബർക്ക് വാഹനം നൽകിയ ഉടമയ്ക്ക് 10000 രൂപ പിഴ. വീഡിയോ പകർത്തുന്നതിനിടയിൽ യൂട്യൂബറായ യുവാവിനെ വെഹിക്കിൾ ഇൻസ്പെക്ടർ അസിം പിടികൂടുകയായിരുന്നു.
ബൈക്കിൽ അനുവദനീയമല്ലാത്ത എക്സ്ട്രാ ഫിറ്റിംഗ്സും ശബ്ദ മലിനീകരണമുണ്ടാക്കും വിധം വലിയ കുഴലുകളും ഘടിപ്പിച്ചിരുന്നു.
ആദ്യമായി യൂടൂബിൽ വീഡിയോ അപ്ലോഡ് ചെയ്യാനായി സുഹൃത്തിന്റെ ബൈക്കുമായി എത്തിയതായിരുന്നു യൂടൂബർ. വാഹന ഉടമയെ വിളിച്ചുവരുത്തി 10,000 രൂപ പിഴ ചുമത്തുകയും അഡീഷണൽ ഫിറ്റിംഗ്സ് അഴിപ്പിക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു.