മൂക്കന്നൂർ എംഎജിജെ ആശുപത്രി ദിനം ആഘോഷിച്ചു
1494348
Saturday, January 11, 2025 4:32 AM IST
അങ്കമാലി: മൂക്കന്നൂർ എംഎജിജെ ആശുപത്രിയുടെ 74 ാമത് ആശുപത്രി ദിനാഘോഷം സംഘടിപ്പിച്ചു. ആശുപത്രി ട്രസ്റ്റ് മാനേജർ ബ്രദർ ജോർജ് കൊട്ടാരം കുന്നേൽ അധ്യക്ഷത വഹിച്ചു. സിഎസ്ടി സഭയുടെ സുപ്പീരിയർ ജനറലും ആശുപത്രി ചെയർമാനുമായ ബ്രദർ. ഡോ. വർഗീസ് മഞ്ഞളി ഉദ്ഘാടനം ചെയ്തു.
ആശുപത്രി ഡയറക്ടർ ബ്രദർ തോമസ് കരോണ്ടുകടവിൽ സ്വാഗതവും ആശുപത്രി ജോയിന്റ് ഡയറക്ടർ ബ്രദർ സജി കളമ്പുകാട്ട് നന്ദിയും പറഞ്ഞു. 2026 ലെ 75ാമത് ജൂബിലി ആഘോഷങ്ങൾ വിപുലമായി നടത്തുമെന്നും മൂക്കന്നൂരിൽ സമഗ്ര ആരോഗ്യ പരിരക്ഷണ പദ്ധതികൾ നടപ്പിലാക്കുമെന്നും ആശുപത്രി അധികൃതർ ഇതിനോടൊപ്പം അറിയിച്ചു.
75-ാമത് വർഷ ജൂബിലി ആഘോഷങ്ങളുടെ ലോഗോ ഈ ചടങ്ങിൽ ബ്രദർ ഡോ. വർഗീസ് മഞ്ഞളി പ്രകാശനം ചെയ്തു . ആശുപത്രി ജനറൽ മാനേജർ സന്തോഷ് കുമാർ , പീഡിയാട്രിക് സീനിയർ കൺസൾട്ടന്റ് ഡോ.ബി.സി. ജോസഫ്,
നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ അനിത , പാരാമെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രഫ. ബോബി ജോസഫ്, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. രമ്യ ചിദംബരം എന്നിവർ സന്നിഹിതരായിരുന്നു.