തെരുവുനായ ആക്രമണം: തൃക്കാക്കരയിൽ പ്രതിഷേധ സംഗമം
1494347
Saturday, January 11, 2025 4:32 AM IST
കൊച്ചി: തെരുവുനായ ആക്രമണങ്ങൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാ കാര്യാലയത്തിന് മുമ്പിൽ മുനിസിപ്പൽ റസിഡന്റ്സ് അസോസിയേഷനുകളുടെ അപ്പക്സ് കൗൺസിൽ പ്രതിഷേധ സംഗമം നടത്തി. തെരുവുനായ വിമുക്ത ഭാരത സംഘം ചെയർമാൻ ജോസ് മാവേലി ഉദ്ഘാടനം ചെയ്തു.
കൗൺസിൽ പ്രസിഡന്റ് സലിം കുന്നുംപുറം അധ്യക്ഷത വഹിച്ചു. ജനസേവ ശിശു ഭവൻ പ്രസിഡന്റും സാമൂഹ്യ, മനുഷ്യാവകാശ പ്രവർത്തകനുമായ അഡ്വ. ചാർളി പോൾ മുഖ്യപ്രഭാഷണം നടത്തി.
കൗൺസിൽ ഭാരവാഹികളായ വി.എൻ.പുരുഷോത്തമൻ, കെ.എം. അബ്ബാസ്, ടി.കെ. മുഹമ്മദ്, പി.എൻ. ശോഭ, പി.എം. വർഗീസ്, പരിസ്ഥിതി പ്രവർത്തകൻ പോൾ മേച്ചേരി, സാമൂഹ്യപ്രവർത്തകൻ ബൈജു മേനാച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.