ജൈവ മാലിന്യ സംസ്കരണം: സര്‍വേ തുടങ്ങി
1494068
Friday, January 10, 2025 4:55 AM IST
ആലുവ: ജൈവ മാലിന്യ സംസ്കരണം ഉറപ്പാക്കാനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സര്‍വേ ആലുവ നഗരത്തിലും ആരംഭിച്ചു. 12 വരെയാണ് സര്‍വേ. മാലിന്യ സംസ്കരണം നടത്താത്ത വീടുകൾക്ക് പിഴയിടും.
ഹരിതമിത്രം ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം ഉറവിട മാലിന്യ സംസ്ക്കരണം ഉറപ്പാക്കുന്നതും പദ്ധതി ലക്ഷ്യമാണ്. ബയോബിന്‍, കിച്ചന് ബിന്‍ തുടങ്ങി വിവിധ ജൈവ മാലിന്യ സംസ്ക്കരണ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോയെന്നും പരിശോധിക്കും.
സര്‍വേ പൂര്‍ത്തീകരിച്ച ശേഷം ബയോ ബിന്നുകളിലേക്ക് മാസം തോറും ആവശ്യമായ ഇനോകുലത്തിന്റെ അളവ് വിലയിരുത്താനാണ് തീരുമാനം. തുടർന്ന് ഹരിതകര്‍മ സേനാംഗങ്ങൾ ഇനോകുലം വിപണനം ചെയ്യും.