തിരുനാൾ
1494344
Saturday, January 11, 2025 4:32 AM IST
അമലാപുരം സെന്റ് ജോസഫ്സ് പള്ളിയിൽ
കാലടി: അമലാപുരം സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുകത തിരുനാളിന് മഞ്ഞപ്ര ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ കൊടിയേറ്റി.
ഇന്നു രാവിലെ ഏഴിന് കുർബാന, വൈകീട്ട് അഞ്ചിന് രൂപം എഴുന്നള്ളിച്ച് വയ്ക്കൽ, പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം, പ്രദക്ഷിണം, ആകാശവിസ്മയം.
ഞായർ രാവിലെ 6.30 ന് കുർബാന,10 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന,പ്രസംഗം, തിരുനാൾ പ്രദക്ഷിണം, രാത്രി ഏഴിന് നാടകം രണ്ടു ദിവസം. തിങ്കൾ മരിച്ചവരുടെ അനുസ്മരണം രാവിലെ 6.30 ന് കുർബാന, സെമിത്തേരി സന്ദർശനം.
ഉദയംപേരൂർ പുത്തൻ പള്ളിയിൽ
ഉദയംപേരൂർ: ഉദയംപേരൂർ പുത്തൻ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ തുടങ്ങി. ഫാ.പോൾ മൊറേലി തിരുനാൾ കൊടിയേറ്റി. ഇന്ന് രാവിലെ ഏഴിന് കുർബാന ലത്തീൻ റീത്തിൽ. വൈകിട്ട് നാലിന് തിരി വെഞ്ചരിപ്പ്, രൂപം എഴുന്നള്ളിക്കൽ, ആഘോഷമായ പാട്ടുകുർബാന, പ്രസംഗം തുടർന്ന് പ്രദക്ഷിണം, വാഴ്വ്.
നാളെ രാവിലെ ഏഴിന് കുർബാന, 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം തുടർന്ന് പ്രദക്ഷിണം. വൈകിട്ട് 3.30ന് രൂപം എടുത്തുവയ്ക്കൽ, 6ന് സെന്റ് സെബാസ്റ്റ്യൻ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ വാർഷികാഘോഷം, പൊതുസമ്മേളനം, കലാപരിപാടികൾ. 13ന് രാവിലെ 6.30ന് ദർശന സമൂഹത്തിൽ നിന്ന് മരിച്ചു പോയവർക്ക് വേണ്ടി കുർബാന.
വാടേൽ സെന്റ് ജോർജ് പള്ളിയിൽ
വൈപ്പിൻ : നായരമ്പലം വാടേല്‍ സെന്റ് ജോര്‍ജ് പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിനു വികാരി ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട് കൊടിയേറ്റി. ഇന്ന് രാവിലെ 7.30ന് അമ്പ് എഴുന്നള്ളിപ്പ് . വൈകീട്ട് 5.30ന് ദിവ്യബലി. നാളെയാണ് തിരുനാൾ. രാവിലെ ഒന്‍പതിന് തിരുനാള്‍ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കല്‍ കാർമികനാവും.
മലയാറ്റൂർ വിമലഗിരി പള്ളിയിൽ
കാലടി: മലയാറ്റൂർ വിമലഗിരി പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വെള്ളിയാഴ്ച കാഞ്ഞൂർ ഫൊറോന വികാരി ഫാ. ജോയി കണ്ണമ്പുഴ കൊടിയേറ്റി. തുടർന്ന് മലയാറ്റൂർ പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും, വചന സന്ദേശവും നടന്നു.
ഇന്ന് ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, വൈകുന്നേരം 5.15 ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ ആഘോഷമായി പുറത്തിറക്കും. തുടർന്ന് ആഘോഷമായ കുർബാന, വചനസന്ദേശം. തുടർന്ന് പ്രദക്ഷിണം. ഞായറാഴ്ച രാവിലെ 9.30 ന് ആഘോഷമായ കുർബാനയും വചന സന്ദേശവും ഉണ്ടായിരിക്കും. തുടർന്ന് പ്രദിക്ഷണം. തിങ്കളാഴ്ച പൂർവീകരുടെ അനുസ്മരണം നടത്തും.