കാത്തലിക് നസ്രാണി അസോ. നിരാഹാരസമരം ആരംഭിച്ചു
1494352
Saturday, January 11, 2025 4:42 AM IST
കൊച്ചി: ഏകീകൃത കുര്‍ബാന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാത്തലിക് നസ്രാണി അസോസിയേഷന് എറണാകുളം വഞ്ചി സ്ക്വയറില്‍ ദ്വിദിന നിരാഹാര സത്യാഗ്രഹ സമരം ആരംഭിച്ചു. അസോസിയേഷന് ചെയര്മാന് ഡോ. എം.പി ജോര്‍ജ് നയിക്കുന്ന നിരാഹാര സമരം സിഎന്‍എ ഉന്നതാധികാര സമിതി അംഗം എം.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. നിരാഹാര സമരം ഇന്ന് അവസാനിക്കും.
ഗായകന് പി. ജയചന്ദ്രന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചാണ് നിരാഹാരസമരത്തിന് തുടക്കം കുറിച്ചത്. കണ്‍വീനര്‍ ജോസ് പാറേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ജോസഫ് പി. ഏബ്രാഹാം , അഡ്വ. പോളച്ചന് പുതുപ്പാറ, ബേബി ചിറ്റിലപ്പിള്ളി, ജെയ്ക്ക് പി. തോമസ്, പോള്‍സണ്‍ കുടിയിരിപ്പില്, ഷൈബി പാപ്പച്ചന്, ബൈജു തച്ചില്‍,
അമല്‍ ചെറുതുരുത്തി, ജോസഫ് അമ്പലത്തിങ്കല്‍, ഷിജു സെബാസ്റ്റ്യന്‍, ഡേവീസ് ചൂരമന, എന്‍.എ. സെബാസ്റ്റ്യന്‍, ഷൈജന്‍ തോമസ്, ആന്റോ പല്ലിശേരി, സി.ജെ. കുഞ്ഞ്കുഞ്ഞ്, സെബാസ്റ്റ്യന്‍ കൂനത്താന്‍, ജോമോന് അഗസ്റ്റിന്, ജിജോ ചീരകത്തില്‍, ബിബിന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.