രാജ്യാന്തര നിലവാരത്തിലുള്ള റോളര്‍ സ്കേറ്റിംഗ് ട്രാക്ക് ഉദ്ഘാടനം ഇന്ന്
1494353
Saturday, January 11, 2025 4:42 AM IST
പെരുമ്പാവൂര്‍: രാജ്യാന്തര നിലവാരമുളള കേരളത്തിലെ ആദ്യ റോളര്‍ സ്കേറ്റിംഗ് ട്രാക്ക് പെരുമ്പാവൂരില്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
സ്കേറ്റിംഗ് റോഡ് സര്‍ക്യൂട്ട്, റോളര്‍ സ്കേറ്റിംഗ് ഫെഡറേഷന് ഓഫ് ഇന്‍ഡ്യ വൈസ് പ്രസിഡന്റ് സി. പ്രേം സെബാസ്റ്റ്യന്‍, 200 മീറ്റര്‍ സിന്തറ്റിക് ബാങ്ക്സ് ട്രാക്ക്, റോളര്‍ സ്കേറ്റിംഗ് ഫെഡറേഷന് ഓഫ് ഇന്‍ഡ്യ ജനറൽ സെക്രട്ടറി നരേഷ് ശര്‍മ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
റോള്‍ ഫോഴ്സ് വണ്‍ റോളര്‍ സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ രായമംഗലം പഞ്ചായത്തിലെ പണിക്കരമ്പലത്താണ് സ്കേറ്റിംഗ് റോഡ് സര്‍ക്യൂട്ടും സിന്തറ്റിക് ബാങ്ക്സ് ട്രാക്കും സജ്ജമാക്കിയിരിക്കുന്നത്. ഒന്നരേയക്കര്‍ സ്ഥലത്താണ് ട്രാക്ക്. 200 മീറ്റര്‍ ബാങ്ക്സ് ട്രാക്കും 280 മീറ്റര്‍ റോഡ് സര്‍ക്യൂട്ടും ഉണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് റോഡ് സര്‍ക്യൂട്ടും ബാങ്ക്സ് ട്രാക്കും ഉള്‍പ്പെടുന്ന ട്രാക്ക് വരുന്നതെന്ന് ക്ലബ് ഡയറക്ടറും പരിശീലകനുമായ കെ.എസ്. സിയാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടി.കെ. അജിത്കുമാര്‍, അഡ്വ. കെ.എ. ഫാഹിദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.