പാ​റ​ക്ക​ട​വ് ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ൽ

നെ​ടു​മ്പാ​ശേ​രി: പാ​റ​ക്ക​ട​വ് ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ലെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി. 11 ,12 തീ​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​ളി വ​ട​ക്ക​ൻ കൊ​ടി​യേ​റ്റി.

ഇ​ട​വ​ക വി​കാ​രി ഫാ. ​ചാ​ൾ​സ് ചി​റ്റാ​ട്ടു​ക​ര​ക്കാ​ര​ൻ, ഫാ. ​ജോ​ജോ മാ​രി​പ്പാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ന്‍റു മാ​ളി​യേ​ക്ക​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ മാ​ർ​ട്ടി​ൻ പ​യ്യ​പ്പി​ള്ളി, വ​ർ​ഗീ​സ് പാ​ര​ണി​കു​ള​ങ്ങ​ര, ഡെ​ൽ​വി​ൻ കു​ഴു​പ്പി​ള്ളി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മാ​ണി​ക്ക​മം​ഗ​ലം പ​ള്ളി​യി​ൽ

കാ​ല​ടി: മാ​ണി​ക്ക​മം​ഗ​ലം പ​ള്ളി​യി​ൽ വിശുദ്ധ ​റോ​ക്കി​യു​ടെ​യും, വിശുദ്ധ ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്ന് തു​ട​ങ്ങും. ആ​രാ​ധ​ന ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 6.30 ന് ​കു​ർ​ബാ​ന, തു​ട​ർ​ന്ന് വി​വി​ധ യൂ​ണി​റ്റു​ക​ൾ തി​രി​ച്ചു​ള്ള ആ​രാ​ധ​ന. 6.15 ന് ​വി​കാ​രി ഫാ. ​ജോ​സ് ചാ​തേ​ലി തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റം.

നാ​ളെ രാ​വി​ലെ 6.30 ന് കു​ർ​ബാ​ന തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ. വൈ​കീ​ട്ട് 4.30 ന് ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ച് വ​യ്ക്ക​ൽ, പ്ര​സു​ദേ​ന്തി വാ​ഴ്ച, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.

തി​രു​നാ​ൾ ദി​ന​മാ​യ 12 ന് ​രാ​വി​ലെ 5.30 നും 7 ​നും വി.​കു​ർ​ബാ​ന​യു​ണ്ടാ​കും, 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. വൈ​കീ​ട്ട് 4.30 ന്കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് രൂ​പം എ​ടു​ത്തു വ​ക്കും. വൈകിട്ട് ഏഴിന് ​ആ​ല​പ്പു​ഴ സൂ​ര്യ​കാ​ന്തി തി​യ​റ്റേ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​കം-ക​ല്യാ​ണം.