കൂനമ്മാവ് മേഖല അഭിഷേകാഗ്നി കൺവൻഷൻ ഇന്നുമുതൽ
1494060
Friday, January 10, 2025 4:43 AM IST
വരാപ്പുഴ: കൂനമ്മാവ് മേഖലാ അഭിഷേകാഗ്നി കൺവൻഷൻ ഇന്നു മുതൽ 14വരെ പുത്തൻ പള്ളി സെന്റ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കൺവൻഷൻ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കും.
വൈകിട്ട് നാലു മുതൽ രാത്രി ഒൻപതു വരെയാണ് സമയം. ഇന്നു വൈകിട്ട് അഞ്ചിന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. സമാപന സന്ദേശം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി നൽകും.
കൺവൻഷൻ കഴിഞ്ഞ് വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും ദിവ്യബലിയും ഉണ്ടാകും. കുമ്പസാരത്തിനും സ്പിരിച്ചൽ ഷെയറിംഗിനും സൗകര്യം ഉണ്ടായിരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ രക്ഷാധികാരി ഫാ. അലക്സ് കാട്ടേഴത്ത്, കൺവീനർ ജോർജ് ചക്യാത്ത്, സെക്രട്ടറി ജോസഫ് പാവനത്തറ, ട്രസ്റ്റിമാരായ ബൈജു തളിയത്ത്, ബെന്നി പുതുശേരി എന്നിവർ അറിയിച്ചു.
കാൽ നൂറ്റാണ്ട് പിന്നിട്ട കൺവൻഷനിൽ ഓരോ വർഷവും പതിനായിരങ്ങൾ ആണ് എത്തുന്നത്. രോഗികൾക്ക് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.