കോ​ത​മം​ഗ​ലം: കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ഊ​ഞ്ഞാ​പ്പാ​റ ഭാ​ഗ​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ന് സ​മീ​പ​ത്തെ തോ​ട്ടി​ലെ വെ​ള്ള​ത്തി​ൽ മാ​ലി​ന്യം ക​ല​ർ​ന്ന് നി​റ​വ്യ​ത്യാ​സ​ത്തോ​ടെ ഒ​ഴു​കു​ന്ന​താ​യി ആ​ക്ഷേ​പം. നി​ര​വ​ധി ആ​ളു​ക​ൾ കു​ളി​ക്കാ​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​ത്തി​നാ​ണ് നി​റ​വ്യ​ത്യാ​സം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

രാ​സ​മാ​ലി​ന്യം ക​ല​ര്‍​ന്ന​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഊ​ഞ്ഞാ​പ്പാ​റ മൂ​ക്കും​കു​ഴി തോ​ട്ടി​ലെ വെ​ള്ള​മാ​ണ് സോ​പ്പും പ​ത പോ​ലെ പ​ത​ഞ്ഞൊ​ഴു​കു​ന്ന നി​ല​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ കു​ളി​ക്കാ​ന്‍ എ​ത്തി​യ​വ​ര്‍ ക​ണ്ട​ത്.

തോ​ട്ടി​ലെ ചെ​ക്ക് ഡാ​മി​ല്‍ കെ​ട്ടി​കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ന് നി​റ​വ്യ​ത്യാ​സ​വും ത​ട​യ​ണ​യി​ല്‍​നി​ന്ന് താ​ഴേ​ക്ക് പ​തി​ക്കു​ന്ന വെ​ള്ളം പ​ത​ഞ്ഞൊ​ഴു​കു​ന്ന നി​ല​യി​ലു​മാ​യ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യം അ​ധി​കാ​രി​ക​ള്‍​ക്ക് മു​ന്നി​ലെ​ത്തി. തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ആ​രോ​ഗ്യ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ചെ​ക്ക് ഡാ​മി​ന് മു​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ വെ​ളു​ത്ത നി​റ​ത്തി​ല്‍ പ​ത അം​ശം ദൃ​ശ്യ​മാ​ണ്. ത​ട​യ​ണ​യി​ല്‍​നി​ന്ന് വെ​ള്ളം താ​ഴേ​ക്ക് പ​തി​ക്കു​മ്പോ​ഴാ​ണ് നു​ര​ഞ്ഞ് പ​ത​ഞ്ഞ് ഒ​ഴു​കു​ന്ന​ത്. കു​പ്പി​യി​ല്‍ ശേ​ഖ​രി​ച്ച വെ​ള്ളം തി​രി​കെ തോ​ട്ടി​ലേ​ക്ക് ഒ​ഴി​ക്കു​മ്പോ​ഴും പ​ത​യു​ന്നു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​ച്ച​യോ​ടെ വെ​ള്ള​ത്തി​ലെ നി​റ​വ്യ​ത്യാ​സം മാ​റി പൂ​ര്‍​വ​സ്ഥി​തി​യി​ലാ​യെ​ന്ന് പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​ന്ന് വെ​ള്ളം സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.