നാടകത്തിൽ മികവ് ആവർത്തിച്ച് മൂക്കന്നൂർ എസ്എച്ച്ഒ എച്ച്എസ്
1494063
Friday, January 10, 2025 4:43 AM IST
കൊച്ചി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി അഞ്ചാം വർഷവും മികവറിയിച്ചു മൂക്കന്നൂർ എസ്എച്ച്ഒ എച്ച് എസ്. 'അന്ന മേരി' എന്ന നാടകത്തിലൂടെയാണ് സ്കൂൾ ടീം ഇക്കുറിയും എ ഗ്രേഡ് സ്വന്തമാക്കിയത്. ജീവിക്കാനായി കളവു നടത്തുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യുന്ന രണ്ടു പേരുടെ കഥ പറയുന്നതായിരുന്നു നാടകം.
സജീവൻ മുരിയാടിന്റെ രചനയിൽ അമേച്വർ നാടക സംവിധായകൻ മോഹനകൃഷ്ണനാണു നാടകം ഒരുക്കിയത്. എറണാകുളം റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് നാടകത്തിലും ഇംഗ്ലീഷ് സ്കിറ്റിലും മൂക്കന്നൂർ എസ് എച്ച് എസ് സംസ്ഥാനത്തു മികവറിയിച്ചിരുന്നു.