ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന കൺവൻഷൻ നാളെ
1494342
Saturday, January 11, 2025 4:32 AM IST
കൊച്ചി : വിവരാവകാശ പ്രവർത്തകരുടെ സംസ്ഥാന സംഘടനയായ ആർ ടിഐ കേരള ഫെഡറേഷൻ സംസ്ഥാന കൺവൻഷൻ നാളെ രാവിലെ 10ന് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടക്കും.
ചാവറ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ശശികുമാർ മാവേലിക്കര അധ്യക്ഷത വഹിക്കും.
എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി.ബി. ബിനു മുഖ്യപ്രഭാഷണം നടത്തും. വർഷങ്ങളായി വിവരാവകാശ പ്രവർത്തനരംഗത്തുള്ള കെ.എൻ.കെ. നമ്പൂതിരിയെ ആദരിക്കും.
ജോളി പവേലിൽ, ഡിക്സൺ ഡിസിൽവ, കെ.ജി. ഇല്യാസ്, ഹരിലാൽ, മുണ്ടേല ബഷീർ എന്നിവർ പ്രസംഗിക്കും.