പീഡനക്കേസിൽ യുവാവ് പിടിയിൽ
1494074
Friday, January 10, 2025 4:56 AM IST
പിറവം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പിറവം പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കലൂർ ഇന്ദിരാ നഗർ കുഴിവേലിത്താഴത്ത് ജിതിൻ മാർട്ടിനാണ് (24) പിടിയിലായത്.
കൊച്ചിയിൽ പ്രമുഖ മാളിലെ ജീവനക്കാരനായ പ്രതി പിറവം സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിയെ പ്രേമം നടിച്ച് വശീകരിച്ച് പെൺകുട്ടിയുടെ വീട്ടിലും എറണാകുളത്തുള്ള പ്രതിയുടെ ബന്ധുവീട്ടിലും വച്ച് പീഡിപ്പിച്ചതായാണ് പരാതി. ഇക്കഴിഞ്ഞ ഒക്ടോബറിലും ഏതാനും ആഴ്ചകൾക്ക് മുമ്പുമാണ് സംഭവം.
ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ട പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെതുടർന്ന് വീട്ടുകാരാണ് പോലീസിൽ അറിയിച്ചത്. കേസ് എടുത്ത പോലീസ് പ്രതിയെ കസ്റ്റഡിലെടുത്തു. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയുമായി ചങ്ങാത്തത്തിലായത്.