കൊ​ച്ചി: ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന നൃ​ത്ത പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രു​ടെ ഓ​ഫീ​സു​ക​ളി​ലും വീ​ടു​ക​ളി​ലും സം​സ്ഥാ​ന ജി​എ​സ്ടി വ​കു​പ്പി​ന്‍റെ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം റെ​യ്ഡ് ന​ട​ത്തി.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ന്‍ നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സം​ഘാ​ട​ക​രാ​യ വ​യ​നാ​ടി​ലെ ‘മൃ​ദം​ഗ വി​ഷ​ന്‍', തൃ​ശൂ​രി​ലെ 'ഓ​സ്‌​കാ​ര്‍ ഇ​വ​ന്‍റ്സ്', കൊ​ച്ചി​യി​ലെ ‘ഇ​വ​ന്‍റ്സ് ഇ​ന്ത്യ' എ​ന്നി​വ​യു​ടെ ഓ​ഫീ​സു​ക​ളി​ലും സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ വീ​ടു​ക​ളി​ലും ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ത്യേ​ക സം​ഘ​ങ്ങ​ള്‍ ഒ​രേ സ​മ​യം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ജി​എ​സ്ടി അ​ട​യ്ക്കു​ന്ന​തി​ല്‍ സം​ഘാ​ട​ക​ര്‍ വീ​ഴ്ച വ​രു​ത്തി​യെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് റെ​യ്ഡു​ക​ള്‍ ന​ട​ത്തി​യ​ത്. ഇ​വി​ടെ നി​ന്നെ​ല്ലാ​മാ​യി പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു.