കുന്പളത്ത് ആരോഗ്യ വിഭാഗം കുടിവെള്ള പരിശോധന നടത്തി
1494354
Saturday, January 11, 2025 4:42 AM IST
പനങ്ങാട്: കുമ്പളം ഗ്രാമ പഞ്ചായത്തിൽ റെയിൽവേ സ്റ്റേഷന് സമീപം പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി പൈപ്പിനുള്ളിൽ മലിനജലം പ്രവേശിച്ചതിനെ തുടർന്ന് മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾക്ക് സാധ്യതയുള്ളതിനാൽ മുൻകരുതലിന്റെ ഭാഗമായി കുടിവെള്ള പരിശോധനയ്ക്കായി വെള്ളം ശേഖരിച്ചു.
വിവിധ വാർഡുകളിലെ വീടുകളിൽ നിന്ന് ശേഖരിച്ച കുടിവെള്ളം പരിശോധനയ്ക്കായി പബ്ലിക്ക് ലാബിലേയ്ക്കയച്ചു. മെഡിക്കൽ ഓഫീസർ ഡോ.ബാലു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എം.ഫൈസൽ, ഹെൽത്ത് ഇൻസ്പെക്ടർ മിനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിത, രെജിമോൾ എന്നിവർ നേതൃത്വം നൽകി.