വനിതാ കമ്മീഷന് സിറ്റിംഗ് നടത്തി
1454978
Saturday, September 21, 2024 6:09 AM IST
കൊല്ലം: ആശ്രാമം ഗസ്റ്റ് ഹൗസില്‍ വനിതാ കമ്മിഷന് അംഗം വി.ആര്. മഹിളാമണിയുടെ നേതൃത്വത്തില്‍ സിറ്റിംഗ് നടത്തി. 70 കേസുകള്‍ പരിഗണിച്ചതില്‍ 21 എണ്ണത്തില്‍ തീര്‍പ്പ് കല്പിച്ചു. നാലെണ്ണം പോലീസ് റിപ്പോര്‍ട്ട് ലഭിക്കുന്നതിലേക്കായി നല്കി. 45 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. മെമ്പര്‍മാരായ അഡ്വ. ഹേമ എസ്. ശങ്കര്‍, അഡ്വ. സീനത്ത് ബീഗം, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത എന്നിവര്‍ പങ്കെടുത്തു.