കോടഞ്ചേരി: താമരശേരി താലൂക്ക് നെല്ലിപ്പൊയിൽ സ്മാർട്ട് വില്ലേജിന്റെ ശിലാസ്ഥാപനം മന്ത്രി കെ. രാജൻ ഓൺലൈനിലും തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ശിലാഫലകം അനാച്ഛാദനം ചെയ്തു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി, റോസമ്മ കയത്തുങ്കൽ, സൂസൻ കേഴപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.