നേമം: വയനാട് ജനതയ്ക്ക് അടിയന്തര സഹായം നൽകാത്ത കേന്ദ്രസർക്കാരിനും, സംസ്ഥാന സർക്കാർ കള്ളക്കണക്കും ഫണ്ട് തട്ടിപ്പും നടത്തുന്നതായും ആരോപിച്ച് വെള്ളായണി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.ആർ.ആർ.സഞ്ജയ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുളവൂർമൂല അനിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുത്തുക്കുഴി ജയൻ, ഷീല ,പെരിങ്ങമ്മല ജയൻ, ജയചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി .