എടക്കര: മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തില്‍ നാലര ഏക്കര്‍ തെങ്ങ് നഴ്സറി പരിപാലിക്കുന്നതിനായി സ്ഥാപിച്ച ബട്ടര്‍ഫ്ളൈ മോഡല്‍ സ്പ്രിംഗ്ളര്‍ ജലസേചനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം മലപ്പുറം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മോളി ശശികല നിര്‍വഹിച്ചു.
കൃഷി വകുപ്പിന്റെ ഇആര്സിഎന് 2024-25 പദ്ധതി പ്രകാരം അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഫാം ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഷക്കീല, എഡിഎ ലിജു ഏബ്രഹാം, നിതിന്‍, ആഷിഖ്, സുഗത്, രഞ്ജിനി, അമീന് അസ്ലം, സുധി എന്നിവര്‍ സംബന്ധിച്ചു.