യംഗ് മെൻസ് ഇന്റർ നാഷണൽ ജില്ലാ കുടുംബം സംഗമം നടത്തി
1461439
Wednesday, October 16, 2024 5:24 AM IST
കൊല്ലം: യംഗ് മെൻസ് ഇന്റർ നാഷണൽ ജില്ലാ കുടുംബ സംഗമം മൺട്രോത്തുരുത്ത് മരിയാലയം ഹോട്ടൽ ഓഡിറ്റോറിയത്തിൽ ട്രാക്കോ കേബിൾസ് ലിമിറ്റഡ് ചെയർമാൻ വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഡിസ്ട്രിക്ട് ഗവർണർ ശാന്താലയം സുരേഷ് അധ്യക്ഷനായിരുന്നു. ജോൺസൺ കെ. സഖറിയ കലാപരിപാടികളും, അഡ്വ.സതീഷ് കുമാർ കായിക മത്സരങ്ങളും ഉദ്ഘാടനം ചെയ്തു.
ഏലമുഖത്ത് ഹരീഷ്, ജോർജ് ജോസി, രാജേഷ് രാമകൃഷ്ണൻ, ടി. ജയൻ, അഡ്വ. പ്രമോദ് പ്രസന്നൻ, ജോസ് മത്തായി, നേതാജി രാജേന്ദ്രൻ, കെ. ശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് പ്രതിഭ ജോയി സമ്മാനങ്ങൾ വിതരണം ചെയ്തു.