ച​വ​റ ഉ​പ​ജി​ല്ല ശാ​സ്ത്ര​മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി
Thursday, October 17, 2024 5:32 AM IST
ച​വ​റ: ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​ക്ക് തു​ട​ക്ക​മാ​യി. ഗു​ഹാ​ന​ന്ദ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ജി​എ​ൽ വി ​എ​ൽ​പി​എ​സ്, ജി​യു​പി​എ​സ് ച​വ​റ സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ 1500 ൽ ​പ​രം കു​ട്ടി ശാ​സ്ത്ര പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കും.

ഗു​ഹാ​ന​ന്ദ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ഭാ​ക​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​നാ​യി.


ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജി എ​സ്. പ​ള്ളി​പ്പാ​ട​ൻ, വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​പ​ർ​ണ രാ​ജ​ഗോ​പാ​ൽ, മീ​നാ​കു​മാ​രി, പി. ​സ്മി​ത, വി​ദ്യാ കി​ര​ണം മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കി​ഷോ​ർ. കെ. ​കൊ​ച്ച​യ്യം,

ച​വ​റ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ടി.​കെ. അ​നി​ത, വി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, കൃ​ഷ്ണ​കു​മാ​ർ, വി. ​ശ​ശി, ഡോ. ​വൈ​ഷ്ണ​വി, അ​നി​ൽ കു​മാ​ർ, അ​നി​ത​കു​മാ​രി, പി.​ജ​ല​ജ, പി.​ജി വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.