ച​വ​റ: യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. പ​ന്മ​ന ചി​റ്റൂ​ര്‍ ശി​വ​മ​ന്ദി​ര​ത്തി​ല്‍ അ​നി​ല്‍ കു​മാ​ര്‍(46) ആ​ണ് ച​വ​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30 - ഓ​ടെ ഇ​ട​പ​ള്ളി​ക്കോ​ട്ട​യി​ല്‍ ആ​ണ് പ​ന്മ​ന സ്വ​ദേ​ശി​നി​യാ​യ സ​ന്ധ്യ​ക്ക് കു​ത്തേ​ല്‍​ക്കു​ന്ന​ത്. അ​നി​ൽ കു​മാ​റും യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വു​മാ​യു​ള്ള മു​ന്‍​വി​രോ​ധ​മാ​ണ് ക​ത്തി​കു​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. നെ​ഞ്ചി​ലും വ​യ​റ്റി​ലും കു​ത്തേ​റ്റ യു​വ​തി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ച​വ​റ പോ​ലീ​സ് അ​ക്ര​മി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ച​വ​റ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ആ​ര്‍. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ മാ​രാ​യ അ​നീ​ഷ്, പ്ര​ദീ​പ്, എ​സ് സി​പി​ഒ മാ​രാ​യ ര​ഞ്ജി​ത്ത്, മ​നീ​ഷ്, അ​നി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.