ഡോ. ജോസഫ് ഫ്രാങ്കിന്റെ നിര്യാണത്തിൽ അനുശോചിച്ചു
1461438
Wednesday, October 16, 2024 5:24 AM IST
കൊല്ലം: ജനകീയ ഡോക്ടറും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന ഡോ. ജോസഫ് ഫ്രാങ്കിന്റെ നിര്യാണത്തില്‍ ശക്തികുളങ്ങര പൗരാവലി അനുശോചിച്ചു.
ശക്തികുളങ്ങര സെന്റ് ജോണ്‍ ഡി ബ്രിട്ടോ ദേവാലയാങ്കണത്തില്‍ നടന്ന അനുശോചന സമ്മേളനം സുജിത് വിജയന്‍പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി മുഖ്യപ്രഭാഷണം നടത്തി.
സഹവികാരി ഫാ. ജിന്സണ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ മുന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വസന്തദാസ്, സാംസ്കാരിക പ്രവര്‍ത്തകനായ ഡോ. ജോസഫ് ആന്റണി, എഴുത്തുകാരനായ വി.ടി. കുരീപ്പുഴ,
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി മുക്കാട് കോണ്‍ഫറന്‍സ് അംഗം ജോസഫ് തൊബിയാസ്, സേവ്യര്‍ മത്ത്യാസ്, തങ്കശേരി മിഷണറീസ് ഓഫ് ചാരിറ്റി മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഫാബറീസ്, ഡോ. ടീന ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.