കിള്ളൂർ - ആനയം റോഡിൽ ഗതാഗത നിയന്ത്രണം
1461447
Wednesday, October 16, 2024 5:30 AM IST
കൊട്ടാരക്കര: എഴുകോൺ സെക്ഷന്റെ പരിധിയിലെ കിളളൂർ - ആനയം റോഡിൽ പുനർ നിർമാണ പ്രവർത്തികൾ ആരംഭിക്കുന്നതിനായി നിലവിലെ പാലം പൊളിച്ചുനീക്കും. പാലം പൊളിക്കുന്നതിനാൽ ഇന്ന് മുതൽ 60 ദിവസത്തേക്ക് ഗതാഗത നിയന്ത്രിക്കുമെന്ന് കൊല്ലം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഇലഞ്ഞിക്കോട് നിന്ന് കിള്ളൂരേക്ക് പോകേണ്ട വാഹനങ്ങൾ ഇലഞ്ഞിക്കോട് അമ്പലത്തുംകാല വഴി പോകണമെന്ന് അറിയിപ്പിൽ പറയുന്നു.