ശി​ശു​ദി​നാ​ഘോ​ഷം; കൊ​ല്ല​ത്ത് കു​ട്ടി​ക​ളു​ടെ മ​ഹാ​റാ​ലി 14-ന്
Thursday, October 17, 2024 5:32 AM IST
കൊ​ല്ലം: ശി​ശു​ദി​നാ​ഘോ​ഷം 14 ന് ​കൊ​ല്ല​ത്ത് വി​പു​ല​മാ​യി ന​ട​ത്തു​ന്നു. ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി, പ്ര​സി​ഡ​ന്‍റ്, സ്പീ​ക്ക​ർ എ​ന്നി​വ​രെ പ്ര​സം​ഗ മ​ത്സ​ര​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച എ​ൽ​പി, യു​പി വി​ഭാ​ഗ​ത്തി​ലെ ആ​ദ്യ​ത്തെ മൂ​ന്നു കു​ട്ടി​ക​ളെ വീ​തം സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കും.

സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ചാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ശി​ശു​ദി​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളു​ടെ നേ​താ​ക്ക​ൻ​മാ​രാ​യി പ​ങ്കെ​ടു​ക്കാം.


ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ, അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ൾ, വി​ത ഉ​ത്സ​വം, കി​ഡ്‌​സ് റ​ൺ, പ​ട്ടം പ​റ​ത്ത​ൽ, ചെ​സ്, കാ​രം​സ് മ​ത്സ​രം, ക്വി​സ് മ​ത്സ​രം, കാ​ർ​ട്ടൂ​ൺ മ​ത്സ​രം, സാ​ഹി​ത്യ​ര​ച​ന മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കും.

27 ന് ​സാ​ഹി​ത്യ ര​ച​ന മ​ത്സ​ര​ങ്ങ​ൾ കൊ​ല്ലം ഗ​വ. ടൗ​ൺ യു​പി സ്കൂ​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് 9747402111, 9895345389