അനധികൃതമായി സൂക്ഷിച്ച പണം ആർപിഎഫ് പിടികൂടി
1461431
Wednesday, October 16, 2024 5:15 AM IST
പുനലൂർ: അനധികൃതമായി ട്രെയിനിൽ കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപ ആർപിഎഫ് പിടികൂടി. എഗ്മോർ - കൊല്ലം ട്രെയിനിൽ നിന്നാണ് പണം പിടി കൂടിയത്.
പുനലൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് മുമ്പായിരുന്നു പണം പിടികൂടിയത്. സംഭവത്തിൽ മധുര കാമരാജ്ശാല സ്വദേശി എസ്. സുരേഷ് (65) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 16,80,000 രൂപയാണ് പിടികൂടിയത് .
ആർപിഎഫിന്റെ പരിശോധനക്കിടയിൽ സംശയം തോന്നിയ സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് പണം കണ്ടെടുത്തത്. ഒരു ലക്ഷം രൂപയുടെ 12 കെട്ടുകളും 50000 രൂപയുടെ ഒന്പത് കെട്ടുകളും,30000 രൂപയുടെ ഒരു കെട്ടുമാണ് പിടികൂടിയത്. ആർപിഎഫ് മേൽ നടപടികൾ സ്വീകരിച്ചു.