ചവറ കെഎംഎംഎല്‍: മലിനീകരിച്ച ഭൂമി ഏറ്റെടുക്കാന്‍ കഴിയും: മന്ത്രി പി. രാജീവ്
1461429
Wednesday, October 16, 2024 5:15 AM IST
ചവറ: കെഎംഎംഎല്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലാണെന്നും പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനുളള പ്രോജക്ട് നടപ്പാക്കുന്നതായും മന്ത്രി പി. രാജീവ് നിയമസഭയിൽ അറിയിച്ചു.
ടൈറ്റാനിയം സ്പോഞ്ച് ഇംപോര്‍ട്ടിംഗ് കുറയ്ക്കാനുളള പദ്ധതി ആരംഭിക്കും. അതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ താല്പര്യവും കണക്കിലെടുത്ത് കെഎംഎംഎല്‍ ഉം ഐആര്‍ഇയും സംയുക്തമായി ടൈറ്റാനിയം സ്പോഞ്ചിന്റെ ഒരു പ്രൊഡക്ഷന്‍ യൂണിറ്റ് കൂടി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമോയെന്നുളള അന്വേഷണം പുരോഗതിയിലാണ്.
ഐആര്‍ഇയും ഇക്കാര്യത്തില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മലിനീകരിച്ച ഭൂമി ഏറ്റെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി അറിയിച്ചു. ലോജിസ്റ്റിക് പാര്‍ക്ക് തുടങ്ങുന്നതിനുളള എല്ലാ ഭൗതിക സൗകര്യവും, റോഡ്, ജലപാത, റെയില്‍വേ, കണക്റ്റിവിറ്റി തുടങ്ങിയവയെല്ലാം ടൈറ്റാനിയം ഫാക്ടറിക്ക് സമീപം ലഭ്യമാണ്.
ലോജിസ്റ്റിക് പാര്‍ക്ക് തുടങ്ങുകയാണെങ്കില്‍ ടൈറ്റാനിയത്തിന്റെ ചുറ്റും മലിനീകരിച്ച ഭൂമി ഈ ആവശ്യത്തിന് ഏറ്റെടുക്കുകയും വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഒരു പ്രദേശത്തെ ജനതയുടെ മുഖ്യആവശ്യം പരിഹരിക്കുമെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.