ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു
Thursday, October 17, 2024 10:34 PM IST
കൊ​ട്ടാ​ര​ക്ക​ര: ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ത്തി​ൽ വ്യാ​പാ​രി മ​രി​ച്ചു. പു​ത്തൂ​ർ ക​ല്ലും​മൂ​ട് ജം​ഗ്ഷ​നി​ൽ ബേ​ക്ക​റി ന​ട​ത്തി​വ​ന്നി​രു​ന്ന തേ​വ​ല​പ്പു​റം പ​ള്ളി​കി​ഴ​ക്ക​തി​ൽ മ​ധു​സൂ​ദ​ന​ൻ പി​ള്ള (51) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ദ്വൈ​തി(32)നെ ​ഗു​രു​ത​ര പ​രി​ക്കോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ പു​ത്തൂ​ർ ആ​ല​ക്ക​ൽ ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഗ്രാ​മീ​ൺ ബാ​ങ്കി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ ശേ​ഷം സ്കൂ​ട്ട​റി​ൽ പു​റ​ത്തേ​ക്കു വ​രു​മ്പോ​ൾ പ്ര​ധാ​ന പാ​ത​യി​ൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു.


സ്കൂ​ട്ട​ർ ര​ണ്ടാ​യി പി​ള​ർ​ന്നു മാ​റി​യി​ട്ടു​ണ്ട്. മ​ധു​സൂ​ദ​ന​ൻ പി​ള്ള​യെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.