ജില്ലാ സ​ഹോ​ദ​യ ക​ലോ​ത്സ​വം നാ​ളെ തു​ട​ങ്ങും
Thursday, October 17, 2024 5:42 AM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം ജി​ല്ലാ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ക​ലോ​ത്സ​വം "സ​ർ​ഗോ​ൽ​സ​വ് 2024’ 18, 19, 20 തീ​യ​തി​ക​ളി​ലാ​യി മൈ​ലം എം​ജി​എം റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ മു​പ്പ​തോ​ളം സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കും. നാ​ളെ രാ​വി​ലെ 10 ന് ​ജി​ല്ലാ ക​ള​ക്ട​ർ എ​ൻ. ദേ​വി​ദാ​സ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​സി​ഡ​ന്‍റ് ഡോ. ​ഡി. പൊ​ന്ന​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ല​യി​ലെ വി​വി​ധ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി മൂ​വാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ക്കും. നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 96 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

മ​ത്സ​ര​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 20 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റും കൊ​ല്ലം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഡി. പൊ​ന്ന​ച്ച​ൻ, സെ​ക്ര​ട്ട​റി സൈ​ലോ​ർ, സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കി​ഷോ​ർ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ സു​രേ​ഷ് സി​ദ്ധാ​ർ​ഥ, എം​ജി​എം ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് ഡാ​നി​യ​ൽ, എം​ജി​എം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മാ​നേ​ജ​ർ സു​നി​ൽ​കു​മാ​ർ, കാ​ർ​മ​ൽ സ്കൂ​ൾ മാ​നേ​ജ​ർ ച​ന്ദ്ര​കു​മാ​ർ, ഓ​ക്സ്ഫോ​ർ​ഡ് സ്കൂ​ൾ മാ​നേ​ജ​ർ അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.