പു​ന​ലൂ​ർ: സെ​പ്റ്റം​ബ​ർ 10 മു​ത​ൽ ഒ​ക്ടോ​ബ​ർ 13 വ​രെ ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണം ഫെ​സ്റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​കു​മെ​ന്ന് ഫെ​സ്റ്റി​ന്‍റെ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഇ​തി​നാ​യി 22, 23 തീ​യ​തി​ക​ളി​ൽ പ്ര​ത്യേ​ക ക്യാ​മ്പ് ന​ട​ത്തും. അ​സ​ൽ ര​സീ​തു​മാ​യി വ​രു​ന്ന​വ​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​കും. ഫെ​സ്റ്റി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ13 നാ​ണ് ന​റു​ക്കെ​ടു​പ്പ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ താ​മ​ര​പ്പ​ള്ളി വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​ൻ. സു​ന്ദ​രേ​ശ​ൻ ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പു​ന​ലൂ​ർ പോ​ലീ​സ് ന​റു​ക്കെ​ടു​പ്പ് നി​ർ​ത്തി​വ​യ്പി​ക്കു​ക​യാ​യി​രു​ന്നതായി ഫെ​സ്റ്റ് സം​ഘാ​ട​ക​രാ​യ ഗോ​വി​ന്ദ​ൻ, സ​തീ​ഷ്, ജി​ഷ്ണു എ​ന്നി​വ​ർ പ​റ​ഞ്ഞു.