കെഎംഎംഎല്ലിനെ പ്രതിസന്ധിയിലാക്കരുത്: എൻ.കെ. പ്രേമചന്ദ്രൻ എംപി
1461427
Wednesday, October 16, 2024 5:15 AM IST
ചവറ: കേരളത്തിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ചവറ കെഎംഎംഎല്ലിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി.
ഗുരുതരമായ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തകരുന്ന കെഎംഎംഎൽ, കൊഴുക്കുന്ന ഭരണവർഗം എന്ന മുദ്രാവാക്യം ഉയർത്തി ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് യൂണിയൻ യുടിയുസി കമ്പനി പടിക്കൽ നടത്തിയ ഏകദിന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികൾക്ക് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറ്റേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ ജനറൽ സെക്രട്ടറി മനോജ് മോൻ അധ്യക്ഷനായി.
യൂണിയൻ വൈസ് പ്രസിഡന്റ് അനൂബ്, പാർട്ടി മണ്ഡലം സെക്രട്ടറി ജസ്റ്റിൻ ജോൺ, ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വി.എൻ രാജു, സാലു, രതീഷ്, വിമൽ, ബിനു, സുനിൽ, സുധീർ, സിറാജ്, താജ് പോരുക്കര, സന്തോഷ്, പ്രദീപ് എന്നിവർ സമരത്തിന് നേതൃത്വം കൊടുത്തു.