ലോക ഭക്ഷ്യദിനാചരണം ആര്യങ്കാവ് ട്രൈബൽ കോളനിയിൽ ഇന്ന്
1461443
Wednesday, October 16, 2024 5:30 AM IST
കൊല്ലം: കൊട്ടാരക്കര ആശ്രയയും അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയും സംയുക്തമായി ആര്യങ്കാവ് ഗിരിജൻ കോളനി നഗറിൽ ഇന്ന് ലോക ഭക്ഷ്യദിനാചരണം നടത്തും. ആര്യങ്കാവ് പഞ്ചായത്തിന്റെ സഹകരണത്തോടെ കോളനി വാസികളോടൊപ്പം ഒരുദിവസം എന്ന പദ്ധതി പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
രാവിലെ 10 ന് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് രമണി അധ്യക്ഷത വഹിക്കും. ക്ഷേമപ്രവർത്തനങ്ങളും കോളനിവാസികൾക്കായുള്ള ഭക്ഷ്യകിറ്റ് വിതരണ ഉദ്ഘാടനവും ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് നിർവഹിക്കും.
തെന്മല സ്റ്റേഷൻ ഹൗസ് ഓഫീസർ ജി. പുഷ്പകുമാർ, ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്.സനോജ്, കുളത്തൂപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എം. മുഹമ്മദ് ഷൈജു, പഞ്ചായത്ത് അംഗങ്ങളായ വിഷ്ണു, ജസീന്ത റോയി, എസ്. ജയരാജ് , ബിനിത ബിനു, സീമാ സന്തോഷ്, സാനു ധർമരാജ്, റെനിത,
ബിജു ഏബ്രഹാം, മാമ്പഴത്തറ സലിം, ശാന്തകുമാരി, മിനിമോൾ പോൾരാജ്, പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ, സാഹിത്യകാരി ബദരി പുനലൂർ, ആശ്രയ സിൽവർ ജൂബിലി സ്മാരക മന്ദിര നിർമാണ കമ്മിറ്റി ചെയർമാൻ ജോൺ കുരികേശു, അനാഥരില്ലാത്ത ഭാരതം ജില്ലാ പ്രസിഡന്റ് പെരുംകുളം രാജീവ്, എം.എസ്. ബിജു എന്നിവർ പ്രസംഗിക്കും.
ഉച്ചയ്ക്ക് നടക്കുന്ന സമൂഹ സദ്യയിൽ കോളനിവാസികളോടൊപ്പം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യ ജീവകാരുണ്യപ്രവർത്തകരും പങ്കാളികളാകും.
തുടർന്ന് ലഹരിക്കെതിരേയുള്ള ആശ്രയയുടെ ബോധവത്കരണ നാടകവും കലാപരിപാടികളും അരങ്ങേറും.