കൊ​ല്ലം സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​നു തി​രിതെ​ളി​ഞ്ഞു
Thursday, October 17, 2024 5:32 AM IST
കൊ​ല്ലം: സി​ബി​എ​സ്ഇ കൊ​ല്ലം സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന് ചാ​ത്ത​ന്നൂ​ര്‍, കാ​രം​കോ​ട് വി​മ​ല സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ തി​രി​തെ​ളി​ഞ്ഞു. നാ​ലു​ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ക​ലോ​ത്സ​വം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

‌വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മാ​ന​വി​ക​ത കൈ​വ​രി​ക്കു​വാ​ന്‍ കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലു​ള്ള പ്രാ​വീ​ണ്യ​വും ആ​വ​ശ്യ​മാ​ണെ​ന്ന് എം​പി പ​റ​ഞ്ഞു.

സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​ബോ​വ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹോ​ദ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബോ​ണി​ഫ​ഷ്യ വി​ന്‍​സ​ന്‍റ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫാ. ​സാ​മു​വേ​ല്‍ പ​ഴ​വൂ​ര്‍ പ​ടി​ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​കു​മാ​ര്‍, വി​മ​ല സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ടോം ​മാ​ത്യു,


വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ എ​ബി ഏ​ബ്ര​ഹാം, സ​ഹോ​ദ​യ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം. മാ​ത്യു, ഷി​ബു സ​ക്ക​റി​യ, ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ജി​നു ജോ​സ​ഫ്, അ​മി​ത എം.​ആ​ര്‍. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​ര്‍​ഗോ​ത്സ​വ് ലോ​ഗോ ഡി​സൈ​ന​ര്‍ ജെ.​എ​സ്. ഗൗ​തം, നീ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ ഉ​യ​ര്‍​ന്ന റാ​ങ്ക് നേ​ടി​യ വി.​ജെ. അ​ഭി​ഷേ​ക്, ബെ​സ്റ്റ് ബോ​ക്‌​സ​ര്‍ ഗോ​ള്‍​ഡ് മെ​ഡ​ല്‍ നേ​ടി​യ മീ​നാ​ക്ഷി മ​നോ​ജ് എ​ന്നി​വ​ര്‍​ക്ക് എം​പി അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

ഇ​ന്ന​ലെ ന​ട​ന്ന ബാ​ന്‍റ്സെ​റ്റ് മ​ത്സ​ര​ത്തി​ല്‍ മു​ഖ​ത്ത​ല സെ​ന്‍റ് ജൂ​ഡ്, മീ​ന്‍​കു​ളം ലൂ​ര്‍​ദ്മാ​താ, ശാ​സ്താം​കോ​ട്ട ബ്രൂ​ക്ക് എ​ന്നീ സ്‌​കൂ​ളു​ക​ള്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.